മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ സംഭാവന നല്‍കിയ വള്ളി മുത്തശ്ശിയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം.
എം സ്വരാജ് എംഎല്‍എ വഴിയാണ് മരട് സ്വദേശിനിയാണ് വള്ളി മുത്തശ്ശി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
പ്രളയകാലത്ത് സഹജീവി സ്നേഹം വ്യക്തമാക്കിയ കുടുംബത്തിലെ അംഗമാണ് വള്ളി മുത്തശ്ശി. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് വള്ളി മുത്തശ്ശിയുടെ മകള്‍ ജൂബിലി ഏഴ് പവന്‍റെ നെക്ലെസ് കൈമാറിയിരുന്നു.
ലോക്ക് ഡൌണ്‍ അവസാനിക്കുന്നത് വരെ ഇന്ത്യയൊട്ടാകെ സൗജന്യ ഇന്‍റര്‍നെറ്റ്?
കൊല്ലം പോര്‍ട്ട് ഓഫീസിനു മുന്‍പില്‍ ചായക്കട നടത്തുന്ന 60കാരി സുബൈദ ആടിനെ വിറ്റ തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ വാര്‍ത്ത വൈറലായതിന് പിന്നാലെയാണ് വള്ളി മുത്തശ്ശി വാര്‍ത്തകളില്‍ നിറയുന്നത്.
ആടിനെ വിറ്റ് കിട്ടിയ തുകയില്‍ നിന്ന് 5510 രൂപയാണ് സുബൈദ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
കൊല്ലം ചവറ അരിനല്ലൂര്‍ കല്ലുംപുറത്ത് ലളിതമ്മയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5,101 രൂപ സംഭാവന നല്‍കിയതും വാര്‍ത്തയായിരുന്നു.
ചവറയില്‍ പട്രോളി൦ഗിനിറങ്ങിയ പോലീസ് ജീപ്പിന് കൈക്കാട്ടി നിര്‍ത്തിയ ലളിതമ്മ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരിന് സംഭാവന നല്‍കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു.
ശക്തമായ കാറ്റിന് സാധ്യത, മത്സ്യബന്ധന തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്!!
ലളിതമ്മ കൈകാട്ടുന്നത് കണ്ട് ജീപ്പ് നിര്‍ത്തിയ പോലീസുകാര്‍ കാര്യമന്വേഷിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് തിരികെ പോയ പോലീസ് ലളിതാമ്മയെ തേടി എത്തുകയായിരുന്നു. കശുവണ്ടി തൊഴിലാളിയായ ലളിതമ്മ നല്‍കിയ 5,101 രൂപ സ്റ്റേഷന്‍ ഓഫീസര്‍ ആര്‍ രാജേഷ് കുമാറാണ് ഏറ്റുവാങ്ങിയത്.